കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടം. കൃഷി വകുപ്പിന്റെ ഓഫീസുകളിൽ എത്തുന്നവരോട് മാന്യമായി പെരുമാറണമെന്നാണ് നിർദേശം. ഫോണിലും നേരിട്ടും ബന്ധപ്പെടുന്നവരോട് മോശമായി പെരുമാറുന്നു എന്ന പരാതിയെ തുടർന്നാണ് സർക്കുലർ ഇറക്കിയത്. ഇതിനായി കൃഷി മന്ത്രി പി പ്രസാദ് നിർദ്ദേശം നല്കുകയായിരുന്നു. പെരുമാറ്റ ചട്ടത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.ഓഫീസിലെത്തുന്നവരോട് മാന്യമായ പെരുമാറ്റവും പരിഗണനയും ഉണ്ടാകണം. ഫോണിലും നേരിട്ടും ബന്ധപ്പെടുന്നവരോട് മാന്യമായി പ്രതികരിക്കണം. മാന്യമായ പെരുമാറ്റം ഉണ്ടാകുന്നുവെന്ന് വകുപ്പ് / സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തേണ്ടതാണ്. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കതിരെ കർശന നടപടി സ്വീകരിക്കും.കൃഷി ഭവനുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് ക്യു.ആർ കോഡ് സ്ഥാപിക്കാൻ നിർദ്ദേശമുണ്ടെങ്കിലും പലരും പാലിച്ചിട്ടില്ല ഇതുകൂടി കണക്കിലെടുത്താണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.