ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം; രക്ഷാപ്രവർത്തനം തുടങ്ങി

ഡൽഹിയിലെ ബുരാരിയിൽ നാല് നില കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ബുരാരിയിലെ ഓസ്‌കാർ പബ്ലിക് സ്‌കൂളിന് സമീപമാണ് സംഭവം. ഫ്ലാറ്റ് കെട്ടിടമാണ് തകർന്നതെന്നും നിരവധി താമസക്കാർ ഇതിൽ അകപ്പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ആരും മരിച്ചതായി വിവരം ലഭിച്ചിട്ടില്ല.ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കെട്ടിടത്തിൻ്റെ ബലഹീനതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. രാത്രി നടന്ന അപകടമായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. അപകടത്തിൻ്റെ കാരണം അറിവായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് വ്യക്തമാക്കി. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...