അമേരിക്കയിൽ നിന്ന് അയയ്ക്കുന്ന പണത്തിന് വൻ നികുതി ഏർപ്പെടുത്തി ട്രംപ്; ഇന്ത്യക്കാർക്ക് ഉൾപ്പെടെ തിരിച്ചടി

പുതിയ നികുതി പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ നടുവൊടിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഇനി മുതൽ നാട്ടിലേക്ക് പണം അടക്കണമെങ്കിൽ ഇന്ത്യക്കാരുൾപ്പെടയുള്ളവർ 5 % നികുതി അടക്കണമെന്നാണ് തീരുമാനം. നിലവിൽ 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്.ഇവർ ഓരോ വർഷവും 2300 കോടി ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതിൽ അഞ്ചു ശതമാനം നികുതി വന്നാൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും. ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന കേന്ദ്രത്തിൽ തന്നെ ഈ നികുതി ഈടാക്കും.

യുഎസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങിയവർക്കും പുതിയ നികുതി നിർദേശം ബാധകമായേക്കും. നികുതിവിധേയമായ പണമയക്കലിന് കുറഞ്ഞ പരിധിയുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതായത്, ചെറിയ തുക അയച്ചാൽപ്പോലും 5% നികുതി നൽകേണ്ടിവരും. പ്രവാസികളുടെ പണം പ്രധാന വരുമാനമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.ഈ വർഷം ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകൾ.

Leave a Reply

spot_img

Related articles

പശ്ചിമേഷ്യൻ സംഘർഷം; ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ രാജ്യത്തെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ, പശ്ചിമേഷ്യൻ മേഖലയിലെ...

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...