തുർക്കിക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതി റദ്ദാക്കി. ദേശീയ സുരക്ഷ കണക്കിലെടുതാണ് നടപടി. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഓപ്പറേഷന്‍ ചെയ്യുന്ന പ്രമുഖ കമ്പനിയാണിത്.മുംബൈ വിമാനത്താവളത്തിന്റെ 70 ശതമാനം ഗ്രൗണ്ട് ഓപ്പറേഷന്‍സും തുർക്കി കമ്പനിയാണ് കൈകാര്യംചെയ്യുന്നത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് പിന്നാലെ തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്താന് നല്‍കിയ പിന്തുണക്ക് പിന്നാലെയാണ് ഇന്ത്യയിൽ തുർക്കിക്കെതിരെ നടപടി ശക്തമാക്കുന്നത്.