കല്യാണവീട്ടിൽ തയ്യാറാക്കിവെച്ചിരുന്ന തിളച്ച സാമ്പാറിൽവീണ് പൊള്ളലേറ്റ രണ്ടര വയസ്സുകാരി മരിച്ചു.കർണ്ണാടക സ്വദേശി രുക്‌സാന ബാനുവാണ് മരിച്ചത്. ഹാവേരി ജില്ലയിലെ കുന്നൂർ ഗ്രാമത്തിൽ ജൂൺ 14-നാണ് അപകടമുണ്ടായത്. രുക്‌സാന ബാനു മാതാപിതാ ക്കൾക്കൊപ്പം കല്യാണവീട്ടിൽ എത്തിയതായിരു ന്നു.അവിടെ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി സാമ്പാറിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഹുബ്ബള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സഫലിക്കാതെ വെള്ളിയാഴ്ച മരിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.

