9.5 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.ഇരുവരും ഒഡിഷ സ്വദേശികളാണ്. റിങ്കു (25), ആലിമി (22) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാൻസാഫ് സംഘത്തിന്റെ പരിശോധന. ആലുവ, അങ്കമാലി മേഖലയിലെ പ്രധാന ലഹരിവിതരണക്കാരാണ് ഇവരെന്നാണ് പൊലീസ് കണ്ടെത്തല്‍.