മതപരിവർത്തന പരാതിയില്‍ രണ്ട് മലയാളി ക്രിസ്ത്യൻ മതപ്രചാരകർക്ക് ഉത്തർ പ്രദേശില്‍ തടവ് ശിക്ഷ.പത്തനംതിട്ട സ്വദേശി പാപ്പച്ചൻ-ഷീജ ദമ്ബതികള്‍ക്കാണ് യുപിയിലെ കോടതി അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചത്.ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
മതപരിവർത്തനം ആരോപിച്ച് ബിജെപി നേതാവും ദല്ത് നേതാവുമായ ചന്ദ്രിക പ്രസാദ് 2023ല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. ദലിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയെന്നാണ് പരാതി.യുപിയില്‍ മതപരിവർത്തന നിയമത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാണ് പാപ്പച്ചനും ഷീജയും. നിയമവിരുദ്ധമായ മതപരിവർത്തനത്തിന് പുറമെ, 1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങള്‍ തടയല്‍) ആക്‌ട് പ്രകാരവും ദമ്ബതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അപ്പീലിനായി നിയമസഹായം നല്‍കുമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം അറിയിച്ചു.