രണ്ടു മാസത്തെ ക്ഷേമപെൻഷൻ 21 മുതൽ. കുടിശ്ശികയുള്ള ഒരു ഗഡു ഉൾപ്പെടെ രണ്ടു ഗഡു ക്ഷേമപെൻഷൻ ഒരുമിച്ച് ഈ മാസം 21 മുതൽ വിതരണംചെയ്യും. 50 ലക്ഷം പേർക്ക് 3200 രൂപവീതം ലഭിക്കും. ഇതിനായി 1850 കോടിരൂപ വേണം. ഇത് അനുവദിക്കാൻ ഉത്തരവായി.ഇപ്പോൾ എല്ലാ മാസവും പെൻഷൻ വിതരണംചെയ്യുന്നു ണ്ട്. നേരത്തേയുള്ള കുടിശ്ശികയിൽ ഒരുമാസത്തേതാണ് മേയ് മാസത്തെ പെൻഷനോടൊപ്പം നൽകുന്നത്. കുടിശ്ശിക വന്ന തിൽ ഇനി രണ്ടുമാസത്തേതുകൂ ടി നൽകാനുണ്ട്.