വനിതാ ഒട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ (സോളമൻ 22), എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ മനു (22) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ചാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അമ്പേഷണ സംഘം മുംബൈ ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

കേസിൽ മുൻപ് അറസ്റ്റിലായ പ്രിയങ്കയുടെ അയൽവാസിയാണ് ഓട്ടോഡ്രൈവർ. ഇവർ തമ്മിലുള്ള വഴി തർക്കവും തുടർന്ന് പരാതികൾ കൊടുത്തതും കൊണ്ടുള്ള വിരോധം കൊണ്ട് പ്രിയങ്കയും ഭർത്താവും ഈ കേസിലെ പ്രതിയുമായി സജീഷും ഗൂഡാലോചന നടത്തി ഓട്ടോ ഡ്രൈവറെ വകവരുത്തുന്നതിനായി സജീഷിൻ്റെ കൂട്ടുകാരെ ഒരു ലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് വിളിച്ചു വരുത്തുകയായിരുന്നു.

കഴിഞ്ഞ 10 ന് മനു പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ നിന്നും മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ ആക്സിഡൻ്റ് പറ്റിക്കിടക്കുന സുഹൃത്തിനെ കാണാൻ എന്നു പറഞ്ഞ് ഓട്ടം വിളിക്കുകയായിരുന്നു. പിന്നീട് ചെറായി ഭാഗത്ത് നിന്നും അഗിനെയും സംഘത്തിലുണ്ടായിരുന്ന ഡാനിയൽ ജോസഫിനെയും കയറ്റി തുടർന്ന് ചാത്തങ്ങാട് ബീച്ച് ഭാഗത്തെത്തി ആക്രമിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...

കോട്ടയം നഗരത്തിൽ വൻ നിരോധിത പുകയില വേട്ട; 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ

കോട്ടയം നഗരത്തിൽ എക്സൈസിൻ്റെ വൻ നിരോധിത പുകയില വേട്ട.ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ.കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ...

തലസ്ഥാനത്ത് വൻലഹരിവേട്ട; 15 കോടിയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

തലസ്ഥാനത്ത് വൻലഹരിവേട്ട; പാഴ്‌സൽ കമ്പനിയിൽ നിന്നും പിടികൂടിയത് 15 കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ.തിരുവനന്തപുരം പൂന്തുറയിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് 20കിലോ ഹാഷിഷ് ഓയിൽ...