പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. കാസർഗോഡ് കുമ്പള- ബദിയടുക്ക റോഡില്‍ ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹ്‌റൂഫയുടെയും മകന്‍ മുഹമ്മദ് റിഫാഇ അനസാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അറിയാതെ കുട്ടി പിസ്തയുടെ തോട് കഴിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വീട്ടിലുണ്ടായിരുന്നവര്‍ തൊണ്ടയില്‍ വിരലിട്ട് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയൊരു കഷ്ണം മാത്രമാണ് ലഭിച്ചത്. പിന്നീട് ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച്‌ എക്‌സ്‌റേ എടുത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയശേഷം ഞായറാഴ്ച പുലര്‍ച്ചെയോടെ ശ്വാസതടസ്സം അനുഭവപ്പെടുകയും കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോകവെയാണ് മരണം സംഭവിച്ചത്. ഒരാഴ്ച മുന്‍പാണ് പിതാവ് ഗള്‍ഫിലേക്ക് പോയത്.

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...