മോസ്‌കോയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം; ഒരാൾക്ക് പരുക്കേറ്റു, രണ്ട് വീടുകൾക്ക് തീപിടിച്ചു

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. 34 ഡ്രോണുകളാണ് യുക്രെയ്ൻ റഷ്യയിലേക്ക് പറത്തിയത്. രാവിലെ ഏഴു മണിക്കും പത്തുമണിക്കുമിടയിലായിരുന്നു ആക്രമണമെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. എല്ലാ ഡ്രോണുകളും വെടിവച്ചിട്ടെന്ന് റഷ്യ വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്രയും കടുത്ത ആക്രമണം റഷ്യയ്‌ക്കെതിരെ യുക്രൈയ്ൻ നടത്തുന്നത്.ഡ്രോൺ ആക്രമണത്തെ തുടർന്ന് രണ്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. സ്‌ഫോടകവസ്തുക്കൾ വീണ് രണ്ട് വീടുകൾക്ക് തീപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറിലെ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. റഷ്യ ഇതുവരെ യുക്രെയ്ന്റെ 70 ഡ്രോണുകൾ വെടിവെച്ചിട്ടു. റഷ്യയിലെ ആയുധപ്പുര ലക്ഷ്യമിട്ടതെന്ന് യുക്രെൻ ആക്രമണം നടത്തിയത്.റഷ്യൻ അതിർത്തി പ്രദേശങ്ങളായ ബെൽഗൊറോഡ്, ബ്രയാൻസ്ക്, കുർസ്ക് എന്നിവിടങ്ങളിൽ 23 ഡ്രോണുകൾ വെടിവച്ചിട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. പടിഞ്ഞാറൻ കലുഗ, തുല മേഖലകളിലും ഡ്രോണുകൾ ആക്രമണം നടത്തി. റഷ്യയുടെ തലസ്ഥാനത്ത് അവസാനമായി ഡ്രോൺ ആക്രമണം നടന്നത് സെപ്റ്റംബറിലാണ്. മോസ്കോ മേഖലയ്ക്ക് മുകളിൽ 20 ഡ്രോണുകൾ വെടിവച്ചിട്ടായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

Leave a Reply

spot_img

Related articles

കുവൈത്തിൽ ഭൂചലനം

കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം...

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...