അനധികൃത ബീക്കണ്‍ ലൈറ്റും സർക്കാർ ബോർഡും; ഉദ്യോഗസ്ഥരെ വിമർശിച്ച്‌ ഹൈക്കോടതി

അനധികൃത ബീക്കണ്‍ ലൈറ്റും സർക്കാർ ബോർഡും വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി.

സംസ്ഥാനത്ത് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റും, ഗവ. സെക്രട്ടറിമാരുള്‍പ്പെടെയുള്ളവർ അനധികൃത ബോർഡുകളും വാഹനങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമ ലംഘനം നടന്നിട്ട് നടപടിയെടുക്കാത്തതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച വിഷയം പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.

സംസ്ഥാനത്തെ ഐ.എ.എസ്,ഐ.പി.എസ് ഉദ്യോഗസ്ഥർ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ഐ.ജി,ബീക്കണ്‍ ലൈറ്റിട്ടാണ് വീട്ടിലേക്ക് പോയത്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ടതാണ് ബീക്കണ്‍ ലൈറ്റെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
ഗവണ്‍മെന്റ് സെക്രട്ടറിമാർ അടക്കമുള്ളവർ സർക്കാർ എന്നെഴുതിയ അനധികൃത ബോർഡുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് .

ഇത്തരക്കാർക്ക് എന്ത് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നതെന്ന് ചോദിച്ച കോടതി കേരളത്തില്‍ മാത്രമാണ് ഈ രീതിയെന്നും പറഞ്ഞു. കൂടാതെ കസ്റ്റംസ്, ഇൻകം ടാക്സ് ഉദ്യോഗസ്ഥരും അനധികൃതമായി ബോർഡ് ഉപയോഗിക്കുന്നു. മേയർമാരുടെ വാഹനങ്ങളില്‍ പോലും ഹോണ്‍ പുറത്താണ് വച്ചിരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. പല വാഹനങ്ങളിലും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതായും കോടതി കണ്ടെത്തി. സർക്കാർ ഉദ്യോഗസ്ഥർ തന്നെ നിയമലംഘനം നടത്തിയിട്ടും നടപടിയെടുക്കാത്തതെന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...