കോംഗോയില്‍ അജ്ഞാത രോഗം വ്യാപിക്കുന്നു

പടിഞ്ഞാറന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) അജ്ഞാതരോഗം വ്യാപിക്കുന്നു.ജനുവരി 21-നു കണ്ടെത്തിയ രോഗം 53 പേരുടെ ജീവനെടുത്തു. രോഗത്തിന്റെ വളരെ വേഗത്തിലുള്ള വ്യാപനവും ലക്ഷണങ്ങള്‍ പ്രകടമായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള രോഗിയുടെ മരണവും ലോകാരോഗ്യ സംഘടനയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

ഉഷ്ണമേഖലാ കാലാവസ്ഥ കാരണം കോംഗോയില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഏറെ സാധ്യതയുള്ള മേഖലയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്കുകള്‍ പ്രകാരം അഞ്ച് ആഴ്ച്ചകള്‍കൊണ്ട് രോഗബാധിതരായവര്‍ 431 പേരാണ്. കോംഗോയില്‍ ഒരു പ്രവിശ്യയിലെ ഗ്രാമങ്ങളിലാണ് രോഗബാധയും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബൊളോകോ പട്ടണത്തില്‍ വവ്വാലിനെതിന്ന മൂന്നു കുട്ടികളിലാണ് ആദ്യം രോഗം റിപ്പോര്‍ട്ടുചെയ്തത്. വവ്വാലിനെ കഴിച്ച്‌ 48 മണിക്കൂറിനുള്ളില്‍ പനിയും രക്തസ്രാവവുമുണ്ടായി കുട്ടികള്‍ മരിച്ചു. ഈ മാസം ഒമ്ബതിന് ബൊമാറ്റെ പട്ടണത്തിലും സമാനമായ രോഗബാധയും മരണങ്ങളുമുണ്ടായെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ.) അറിയിച്ചു.

Leave a Reply

spot_img

Related articles

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യ നിലയില്‍ കൂടുതല്‍ പുരോഗതി

ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയെന്ന് വത്തിക്കാന്‍. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടെന്നും വത്തിക്കാന്‍...

മലയാളി വിദ്യാർഥിനി ജര്‍മനിയില്‍ താമസസ്ഥലത്ത് മരിച്ച നിലയിൽ

മലയാളി വിദ്യാർഥിനിയെ ജര്‍മനിയില്‍ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കലിനെയാണ് (25) ന്യൂറംബര്‍ഗിലെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നു

ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ മാര്‍പാപ്പയെ പതിവ് സിടി സ്‌കാന്‍ പരിശോധനക്ക്...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസ തടസം ഉള്ളതിനാല്‍ ഓക്സിജൻ നല്‍കുന്നത് തുടരുകയാണ്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടില്‍...