മുസ്ലിംലീഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്

ഉത്തര്‍പ്രദേശിലെ സംഭലിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംഭലിലേക്ക് തിരിച്ച മുസ്ലിംലീഗ് എംപിമാരെ തടഞ്ഞ് യുപി പോലീസ്.ഗാസിയാബാദ് എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്. 5 എംപിമാരടങ്ങിയ 2 വാഹനങ്ങളാണ് പോലീസ് തടഞ്ഞത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സംഭല്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കില്ലെന്നും മങ്ങിപ്പോകണമെന്നും പോലീസ് ലീഗ് എംപിമാരോട് പറയുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാന്‍, പിവി അബ്ദുല്‍ വഹാബ്, നവാസ് ഖനി തുടങ്ങിയ ലീഗ് എംപിമാര്‍ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദ് സർവേയ്ക്കിടെയാണ് സംഘർഷമുണ്ടായത്.നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.മുഗള്‍ ഭരണ കാലത്ത് നിർമിച്ച മസ്ജിദില്‍ സർവേ നടത്താൻ കോടതി അനുമതി നല്‍കിയിരുന്നു. ഹരിഹർ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിർമിച്ചതെന്ന ഹർജിയിലായിരുന്നു കോടതിയുടെ നിർദേശം. കോടതി ഉത്തരവിനെ തുടർന്ന് ജുമാമസ്ജിദില്‍ ഉദ്യോഗസ്ഥർ സർവേയ്ക്ക് എത്തിയതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...