ഉപലോകായുക്തമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഹൈക്കോടതി റിട്ട.ജഡ്ജിമാരായ ജസ്റ്റിസ് വി.ഷെർസിയും ജസ്റ്റിസ് അശോക് മേനോനും ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് എൻ അനിൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ വിഞ്ജാപനം വായിച്ചു.
നിയമ വകുപ്പ് മന്ത്രി പി. രാജീവ്, ഹൈക്കോടതി മുൻ ജഡ്ജിമാരായ  ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ, ജസ്റ്റിസ് കെ. പി. ബാലചന്ദ്ര, ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി  ഡോ. എ. ജയതിലക്, മുഖ്യവിവരാവകാശ കമ്മീഷണർ ഹരി നായർ, അഡിഷണൽ അഡ്വക്കേറ്റ് ജനറൽ  കെ.പി.ജയചന്ദ്രൻ, നിയമവകുപ്പ് സെക്രട്ടറി  കെ. ജി. സനൽകുമാർ, നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ, പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി മെമ്പർമാരായ  അരവിന്ദ ബാബു,  സതീഷ് ചന്ദ്രൻ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് & സ്‌പെഷ്യൽ അറ്റോർണി ടു ലോകായുക്ത  റ്റി.എ. ഷാജി, ബാർ കൗൺസിൽ മെമ്പർ അഡ്വ. ആനയറ ഷാജി, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പള്ളിച്ചൽ എസ്. കെ. പ്രമോദ്, കേരള ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം പ്രസിഡന്റ് അഡ്വ. എൻ. എസ്. ലാൽ, ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം സെക്രട്ടറി അഡ്വ. ബാബു പി. പോത്തൻകോട്, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്  കാർത്തിക്  തുടങ്ങി നിയമ, ഉദ്യോസ്ഥതലങ്ങളിലെ പ്രമുഖർ  ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

spot_img

Related articles

ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു

പെരുമ്പാവൂർ കുറുപ്പുംപടിയില്‍ ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു. കുറുപ്പുംപടി പൊന്നിടായി അമ്ബിളി ഭവനില്‍ സജീവ് - അമ്ബിളി ദമ്ബതികളുടെ മകൻ സിദ്ധാർഥ് ആണ്...

ആശാ സമരത്തിനെതിരേ എം.വി.ഗോവിന്ദന്‍

ആശാസമരത്തിനെതിരേ ആഞ്ഞടിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍സഖ്യമെന്ന് ഗോവിന്ദന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ്...

പെരിന്തൽമണ്ണയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

പെരിന്തൽമണ്ണയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്ത മൂന്ന് കുട്ടികൾക്ക് കുത്തേറ്റു. പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ...

നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്...