ചരിത്ര വിജയത്തിൻറെ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച്‌ വി.ഡി. സതീശൻ

നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ ചരിത്ര വിജയത്തിൻറെ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.മാറ്റാൻ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യു.ഡി.എഫ്. കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും’ -എന്ന കുറിപ്പാണ് സതീശൻ പങ്കുവെച്ചത്.

തൂക്കി ടീം യു.ഡി.എഫ് എന്ന പോസ്റ്ററും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ തുടക്കം മുതലേ യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു സതീശൻ. കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍പോലും പ്രകടിപ്പിക്കാത്ത ആത്മവിശ്വാസമാണ് സതീശൻ പരസ്യമായി പങ്കുവെച്ചിരുന്നത്. സതീശൻറെ കണക്കുകൂട്ടലുകള്‍ പൂർണമായി ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

നിലവില്‍ യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ ഉറപ്പിച്ചിട്ടുണ്ട്. ഇടതുകോട്ടകളടക്കം അട്ടിമറിച്ചാണ് യു.ഡി.എഫിൻറെ ചരിത്രകുതിപ്പ്. എല്‍.ഡി.എഫിന് 34 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. എൻ.ഡി.എ രണ്ടു സീറ്റുകളില്‍ ജയിച്ചു. സംസ്ഥാനത്ത് ഒരു ഡസൻ മന്ത്രിമാർ തോല്‍ക്കാൻ പോവുകയാണെന്നും സതീശൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. പുറത്തുവന്ന ഒരു എക്സിറ്റ് പോള്‍ സർവേ പോലും യു.ഡി.എഫിന് നൂറ് സീറ്റ് പ്രവചിച്ചിരുന്നില്ല.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...