പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തന്റേത് ഒറ്റയാള്‍ പോരാട്ടമല്ലെന്ന് വി. കുഞ്ഞികൃഷ്ണന്‍

താന്‍ നടത്തുന്നത് ഒറ്റയാള്‍ പോരാട്ടമല്ലെന്നും പയ്യന്നൂരിലെ പാര്‍ട്ടി സഖാക്കളില്‍ വലിയ വിഭാഗം തന്നോടൊപ്പമുണ്ട്’ വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെ തട്ടിക്കുന്നത് ഒരു തരത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല.അതിനാല്‍ ഇതിനെ ഒരു ഒറ്റയാള്‍ പോരാട്ടമായി കാണേണ്ടതില്ല. പക്ഷെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ പുറത്താക്കിയാലും വിഭാഗീയത ഉണ്ടാകാനിടയില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു.തന്നെ പുറത്താക്കാന്‍ തീരുമാനിച്ചത് ഭൂരിപക്ഷ നിലപാട് കണക്കിലെടുത്താണെന്ന് കേട്ടു. എന്നാല്‍ ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ അഭിപ്രായങ്ങള്‍ പാര്‍ട്ടി അംഗീകരിക്കാറുണ്ടോ എന്നതാണ് സംശയം. ഇല്ലെന്നുള്ളതാണ് തന്റെ അനുഭവം.2022ല്‍ തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചു. അന്ന് പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലെ 21 അംഗങ്ങളില്‍ 17 പേരും തന്നെ മാറ്റരുതെന്ന് വ്യക്തമായി പറഞ്ഞിരുന്നു.അന്ന് പാര്‍ട്ടി പറഞ്ഞത് ജനാധിപത്യ കേന്ദ്രീകരണതത്വം അംഗീകരിച്ച പാര്‍ട്ടിയാണ് സിപിഎം എന്നായിരുന്നു. തീരുമാനമെടുക്കാനുള്ള അധികാരം മേല്‍ഘടകങ്ങള്‍ക്കുണ്ട് അത് അനുസരിക്കാനുള്ള ഉത്തരവാദിത്വം കീഴ്ഘടകങ്ങള്‍ക്കുമുണ്ടെന്നും നേതാക്കള്‍ അന്ന് പറഞ്ഞിരുന്നുവെന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...