കുടുംബശ്രീയില്‍ ഒഴിവുകള്‍

കുടുംബശ്രീ ജില്ലയില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളുടെ (ഐ.എഫ്.സി) ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

40 വയസില്‍ അധികരിക്കാത്ത കുടുംബശ്രീ/ഓക്‌സിലറി/ കുടുംബാംഗങ്ങളായ സ്ത്രീള്‍ക്ക് അപേക്ഷിക്കാം.

വെള്ളമുണ്ട, മുട്ടില്‍, നൂല്‍പുഴ, പടിഞ്ഞാറത്തറ, പനമരം ക്ലസ്റ്ററുകളിലാണ് നിയമനം.

അപേക്ഷകര്‍ അതാത് ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ, അനുഭവ പരിചയങ്ങള്‍, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 27 നകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

ഫോണ്‍ 04936-299370, 9562418441

Leave a Reply

spot_img

Related articles

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; രണ്ട് പൂർവ വിദ്യാർത്ഥികള്‍ പിടിയില്‍

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂർവ വിദ്യാർത്ഥികള്‍ പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ്...

വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ ചെറുചൂരല്‍ കരുതട്ടെ; ഹൈക്കോടതി

സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ കേസെടുക്കരുതെന്നും ഹൈക്കോടതി.സ്കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ...

ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു

കൊല്ലത്ത് ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു.ബൈക്കിൽ നിന്ന് തെറിച്ച് വീണ് ബാബുവിന്‍റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ഗുരുതര പരിക്കേറ്റ...

കാണാതായ ആൾ അടച്ചിട്ട കടമുറിയില്‍ മരിച്ച നിലയില്‍

കായംകുളത്ത് കാണാതായ ആളെ അടച്ചിട്ട കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അബ്ദുള്‍ സലാം (59) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ഒൻപതുമുതല്‍ കാണാനില്ലായിരുന്നു. കുടുംബം പോലീസില്‍...