‘വല്യേട്ടൻ’ നാളെ മുതൽ വീണ്ടും തീയറ്ററുകളിൽ

മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ 4കെ ഡോള്‍ബി ‘അറ്റ്‌മോസ്‌’ ദൃശ്യ മികവോടെ നാളെ വീണ്ടും തിയേറ്ററുകളിലെത്തും.2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്ക്രീനില്‍ എത്തിയത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിൻ്റെ ഭാഗമായിരുന്നു.

രഞ്ജിത്തായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു.

അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഈ വേളയില്‍ സിനിമയ്ക്ക്ആ ശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘വല്യേട്ടൻ റിലീസ് ചെയ്തപ്പോള്‍ ഒരുപാടുപേർ തിയേറ്ററിലും ധാരാളം പേർ ടിവിയിലും കണ്ടതാണ്. അതിനേക്കാള്‍ ഭംഗിയോടെ, 4 കെ അറ്റ്മോസില്‍ വല്യേട്ടൻ എത്തുകയാണ് നവംബർ 29 ന്,’ എന്നാണ് മമ്മൂട്ടി പറയുന്നത്.

ഐ.വി ശശി – മമ്മൂട്ടി കൂട്ടുകെട്ടിന്റെ ആവനാഴി, ഭരതന്‍ ഒരുക്കിയ അമരം തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി റീറിലീസിന് ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ തന്നെ പാലേരി മാണിക്യം നേരത്തെ റീറിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് ഈ വരവില്‍ പ്രേക്ഷക ശ്രദ്ധ നേടാനായിരുന്നില്ല.

Leave a Reply

spot_img

Related articles

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് : ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ മികച്ച നടന്‍

2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത...

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു,...

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...