ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കാലിക്കറ്റ്, സംസ്‌കൃത വിസിമാർ ഹൈക്കോടതിയെ സമീപിക്കും
ഗവർണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമ സാധ്യത തേടി കാലിക്കറ്റ്, സംസ്‌കൃത വൈസ് ചാൻസലർമാർ. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും. കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വിസിമാരെ ഗവർണർ ഇന്നലെ പുറത്താക്കിയിരുന്നു
നടപടി നേരിട്ട വിസിമാർ നിയമപരമായി നീങ്ങുമെന്ന് തന്നെയാണ് വിവരം. ഉത്തരവ് പുറത്തിറക്കിയെങ്കിലും ഇവരെ ഉടൻ നീക്കം ചെയ്യാൻ കഴിയില്ല. അപ്പീൽ ഫയൽ ചെയ്യാൻ സമയം അനുവദിക്കണമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു
പത്ത് ദിവസം കഴിഞ്ഞ് മാത്രമേ ഉത്തരവ് നടപ്പാക്കാൻ പാടുള്ളുവെന്നും ഹൈക്കോടതി വിധിയിലുണ്ട്. ഈ സമയത്തിനുള്ളിൽ ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്‌റ്റേ വാങ്ങാനാകും വിസിമാരുടെ ശ്രമം