ആന്തൂരിൽ യുഡിഎഫിന്റെ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരണവുമായി വി ഡി സതീശൻ

കണ്ണൂർ ആന്തൂരിൽ യുഡിഎഫിന്റെ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിസ്സാര കാരണങ്ങളാൽ പത്രിക തള്ളുന്നു. വധഭീഷണി മുഴക്കിയാണ് പത്രിക പിൻവലിപ്പിക്കുന്നത്. റിട്ടേണിങ് ഓഫീസർമാരെ വരെ നിയന്ത്രിക്കുകയാണെന്നും പലയിടങ്ങളിലും സിപിഐഎം ഭീഷണി നേരിടുന്നെന്നും വി ഡി സതീശൻ പറഞ്ഞു.ആലങ്ങാടും കടമക്കുടിയിലും റിട്ടേണിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന് വി ഡി സതീശൻ ആരോപിച്ചു.വിമതഭീഷണി പത്തിൽ ഒന്നായി കുറഞ്ഞുവെന്നും സി പി ഐ എമ്മിൽ ഇത്രമാത്രം വിമതർ ഉണ്ടാകുന്നത് ഇതാദ്യമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. ആന്തൂർ നഗരസഭയിൽ 5 ഇടങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയമുറപ്പിച്ചു. മൊറാഴ, പൊടിക്കുണ്ട് വാർഡുകളിൽ നേരത്തെ തന്നെ എതിരാളികൾ ഇല്ലായിരുന്നു. തളിയിൽ, കോടല്ലൂർ വാർഡുകളിലെ UDF പത്രിക തള്ളി. അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു.

Leave a Reply

spot_img

Related articles

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...

മുത്തങ്ങ കേസിൽ ഇന്നു വിധി പറയും

കൽപറ്റ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കു കയും ചെയ്ത കേസിൽ ഇന്നു വിധി പറയും.23 വർഷം...

ഓർത്തഡോക്സ് സഭ: മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...

കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ അവധി അപേക്ഷ പാസാക്കാനുള്ള നീക്കവുമായി ബിജെപി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ നടക്കും.സുഗതൻ...