വീണ നായർ വിവാഹമോചനം നേടി; കുടുംബ കോടതിയില്‍ എത്തി ഔദ്യോഗികമായി പിരിഞ്ഞു

ഭര്‍ത്താവുമായി ഔദ്യോഗികമായി പിരിഞ്ഞ് സീരിയല്‍ താരം വീണ നായര്‍. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹ മോചനത്തിന്‍റെ അവസാന നടപടികളും വീണ നായരും ആര്‍ജെ അമനും പൂര്‍ത്തിയാക്കുന്നതിന്‍റെ വീഡിയോകളാണ് ഇപ്പോള്‍ വിവിധ യൂട്യൂബ് ചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ തന്നെ ഇരുവരും പിരിയുന്നു എന്ന വാര്‍ത്ത വന്നിരുന്നു ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായ വിവാഹമോചനത്തിന് ശ്രമം നടക്കുന്നവെന്നും വീണ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.”എന്റെ മോൻ നല്ല ഹാപ്പിയാണ്. അവൻ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ അവൻ അദ്ദേഹത്തിന്റെ കൂടി പുറത്തു പോകാറുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമേ കൊടുക്കാൻ പറ്റൂ. അച്ഛന്റെ സ്നേഹം കൊടുക്കാൻ പറ്റില്ല. അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്”, വീണാ നായർ പറഞ്ഞു. തങ്ങൾ തമ്മിലുള്ള പ്രശ്നം കൊണ്ടാണ് അകന്നു കഴിയുന്നതെന്നും അത് മകനെ ബാധിക്കരുതെന്ന് നിർബന്ധമുണ്ടെന്നും വീണ കൂട്ടിച്ചേർത്തു. ബിഗ്ബോസ് ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന തരത്തിലുള്ള വാർത്തകളും വീണ നിഷേധിച്ചു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...