അഫാന്‍ പെണ്‍സുഹൃത്തിനെ കൊല്ലാന്‍ അനുജനെ ബോധപൂര്‍വ്വം വീട്ടില്‍ നിന്ന് മാറ്റി ? ദുരൂഹതയേറ്റി CCTV ദൃശ്യങ്ങള്‍

പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താനായി സഹോദരനെ വീട്ടില്‍ നിന്നും മാറ്റിയതെന്ന സംശയത്തില്‍ പൊലീസ്. ഭക്ഷണം വാങ്ങാന്‍ അയച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനെന്നും സംശയം. കൊലപാതകത്തിന് തൊട്ടു മുന്‍പുള്ള അഫ്‌സാന്റെ ദൃശ്യങ്ങള്‍ 24ന് ലഭിച്ചു.വെഞ്ഞാറമ്മൂട്ടിലെ ‘സഹര്‍ അല്‍ മന്ദി’ എന്ന കടയില്‍ ഭക്ഷണം വാങ്ങാന്‍ എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് അഫ്‌സാന്‍ ഓട്ടോറിക്ഷയില്‍ ഭക്ഷണം വാങ്ങാന്‍ എത്തി. ഭക്ഷണം വാങ്ങിയ ശേഷം അരമണിക്കൂറോളം കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.ശേഷം റോഡ് മുറിച്ചു കടന്ന് വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് നടന്നു പോയി.വൈകിട്ട് നാലു മണിക്കും 5.30നും ഇടയിലാണ് അഫ്‌സാന്റെയും ഫര്‍സാനയുടെ കൊലപാതകം നടക്കുന്നത്. വീട്ടില്‍ നിന്ന് സഹോദരനെ മാറ്റുന്നത് അഫാന്റെ പ്ലാനായിരുന്നുവെന്നാണ് കരുതുന്നത്. പേരുമലയിലെ വീട്ടില്‍ നിന്നും പേരുമല ജങ്ഷന്‍ വരെ അഫാന്‍ അഫ്‌സാനെ ബൈക്കില്‍ കൊണ്ടുവരുന്നു. അവിടെ വച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ഭക്ഷണം വാങ്ങാനായി വെഞ്ഞാറമൂടുള്ള കടയിലേക്ക് വിടുന്നു. അഫ്‌സാനെ പറഞ്ഞു വിട്ടതിന് ശേഷമാകാം ഫര്‍സാനയെ കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. പിന്നീട് മടങ്ങിയെത്തിയതിന് ശേഷവും കുട്ടിയെയും കൊലപ്പെടുത്തി

Leave a Reply

spot_img

Related articles

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തില്‍ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോർട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അഫാന്റെ പെണ്‍സുഹൃത്ത് ഫർസാനയുടെ സംസ്കാര ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ...

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്...

എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച്‌ തോമസ് കെ തോമസ്

14 ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ തോമസ് കെ തോമസിന് ലഭിച്ചു.പിന്തുണ അറിയിച്ചുള്ള കത്ത്, ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ആവാദിന് നല്‍കി. പ്രഖ്യാപനം...

ആശമാരുടെ സമരത്തില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം; പിന്നില്‍ അരാജക സംഘങ്ങളെന്ന് എം വി ഗോവിന്ദന്‍

ആശ വര്‍ക്കറുമാരുടെ സമരത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാക്കള്‍. ഒരേ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം കേരളത്തിലെ ആശമാര്‍ക്കുണ്ടെന്ന് പി...