വിദ്യാവനം പദ്ധതി :ഉദ്ഘാടനം ഇന്ന്

കോട്ടയം: സാമൂഹിക വനവത്കരണവിഭാഗം മുഖേന വനം വന്യജീവി വകുപ്പ് ആവിഷ്‌ക്കരിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെയും സ്‌കൂളിലെ ഫോറസ്ട്രി ക്ലബ്ബിന്റെയും ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ വച്ച് വനം വന്യജീവി വകുപ്പ് മന്ത്രി  എ.കെ. ശശീന്ദ്രൻ നിർവഹിക്കും.

2023 ലെ വനമിത്ര പുരസ്‌കാരത്തിന് അർഹനായ ടി.എൻ പരമേശ്വരൻ നമ്പൂതിരി കുറിച്ചിത്താനത്തെ ചടങ്ങിൽ ആദരിക്കും.

ജില്ലയിലെ മികച്ച വിദ്യാവനത്തിനുള്ള പുരസ്‌കാരം കോട്ടയം സി.എം.എസ് കോളേജിന് സമ്മാനിക്കും. ചടങ്ങിൽ സർപ്പ വോളന്റിയേഴ്സിനുള്ള യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യും.

സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കോട്ടയം വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ഫീൽഡ് ഡയറക്ടറുമായ പി.പി. പ്രമോദ് റിപ്പോർട്ട് അവതരിപ്പിക്കും. സ്‌കൂൾ മാനേജരും പ്രിൻസിപ്പാളുമായ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ ഗ്രീൻ ക്യാമ്പസ് നയരേഖ അവതരിപ്പിക്കും.


Leave a Reply

spot_img

Related articles

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പുനരധിവാസത്തിന് അര്‍ഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റില്‍ 87 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടത്. രണ്ടാംഘട്ട കരട് 2-എ...

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’: ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകൾ

കലാലയങ്ങളിലും പൊതുസമൂഹത്തിലും വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിനിന് തുടക്കം കുറിക്കുകയാണ്. 'ലൈഫ്...

ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓൺലൈൻ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്നു 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2025-26 അധ്യയനവർഷത്തേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ ഇന്നു മുതൽ ആരംഭിക്കും. 8ാം ക്ലാസിലേക്കാണ്...

‘അത് ആരോ കൊണ്ടുവെച്ചതാണ്, ഞാൻ കഞ്ചാവ് ഉപയോഗിക്കാറില്ല’; അറസ്റ്റിലായ അഭിരാജ്

കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ എറണാകുളം കളമശേരി പോളിടെക്‌നിലെ വിദ്യാർഥി ആർ. അഭിരാജ്. കഞ്ചാവ് ആരോ പുറത്തുനിന്ന് കൊണ്ടുവച്ചതാണെന്നും എസ്എഫ്‌ഐ പ്രവർത്തകനും യൂണിയൻ...