അഴിമതിക്കേസിലാണ് വിജിലൻസിന്റെ അറസ്റ്റ്. ജലന്ധർ മുനിസിപൽ കോർപറേഷൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിരപരാധികളായവർക്ക് വ്യാജ നോട്ടീസ് അയച്ചുവെന്നും പിന്നീട് നോട്ടീസുകൾ റദ്ദാക്കാൻ കൈക്കൂലി വാങ്ങി എന്നുമുള്ള ആരോപണത്തിലാണ് കേസ്. ആരോപണത്തിൽ വിജിലൻസ് അന്വേഷണവും റെയ്‌ഡുമുൾപ്പടെ നടത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.