വിജ്ഞാനകേരളം ജോബ് ഫെയർ; ജില്ലകളിൽ ഓൺലൈൻ ഇന്റർവ്യൂവിന് സൗകര്യം

സംസ്ഥാന സർക്കാരിന്റെ ജനകീയ തൊഴിൽദായക പരിപാടിയായ വിജ്ഞാനകേരളത്തിന്റെ ഭാഗമായി, ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14, 15 തീയതികളിൽ ആലപ്പുഴ എസ്.ഡി കോളേജിൽ ജോബ്ഫെയർ നടക്കും. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. നൂറിലധികം കമ്പനികളിലായി നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ജോബ്‌ഫെയറിൽ അവതരിപ്പിക്കും. വിവിധ ജില്ലകളിൽ നിന്നും നാല്പതിനായിരത്തോളം ആളുകൾ ജോബ്‌ഫെയറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 14ന്, എല്ലാ ജില്ലകളിലും ഓൺലൈനായി ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. ജോബ്‌ഫെയറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ്, ശ്രീകാര്യം, കൊല്ലം: എംഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ചാത്തന്നൂർ, പത്തനംതിട്ട: മുസലിയാർ കോളേജ് ഓഫ് എൻജിനിയറിങ് ആന്റ് ടെക്‌നോളജി, ആലപ്പുഴ: എസ്.ഡി കോളേജ്, കോട്ടയം: സെയിന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിങ്, ഇടുക്കി: മാർ ബസേലിയോസ് കൃസ്ത്യൻ കോളേജ് ഓഫ് എൻജിനിയറിങ് ആന്റ് ടെക്‌നോളജി, കുട്ടിക്കാനം, എറണാകുളം: കുസാറ്റ്, മലപ്പുറം: എംഇഎസ് കോളേജ് ഓഫ് എൻജിനിയറിങ്, കുറ്റിപ്പുറം, പാലക്കാട്: എൻഎസ്എ സ് കോളേജ് ഓഫ് എൻജിനിയറിങ്, കോഴിക്കോട്: കോളേജ് ഓഫ് എൻജിനിയറിങ്, വടകര, വയനാട്: ഗവണ്മെന്റ് എൻജിനിയറിങ് കോളേജ്, തലപ്പുഴ, കണ്ണൂർ: വിമൽജ്യോതി എൻജിനിയറിങ് കോളേജ്, കാസർഗോഡ്: കോളേജ് ഓഫ് എൻജിനിയറിങ്, തൃക്കരിപ്പൂർ കേന്ദ്രങ്ങളിൽ ഫെബ്രുവരി 14ന് രാവിലെ 9.30ന് എത്തണം. ഇതിനകം രജിസ്റ്റർ ചെയ്യാത്തവർ  https://vijnanakeralam.kerala.gov.in മുഖേന രജിസ്റ്റർ ചെയ്യണം.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...