‘വിജയ് ചെന്നൈയിൽ സിബിഎസ്‌ഇ സ്കൂൾ നടത്തുന്നുണ്ട്; ഹിന്ദി അടിച്ചേല്പിക്കരുതെന്ന പ്രസ്താവന ഇരട്ടത്താപ്പ്’; അണ്ണാമലൈ

ടിവികെ പ്രസിഡന്റ് വിജയ്‍യെ വിമർശിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. ഹിന്ദി അടിച്ചേല്പിക്കരുതെന്ന വിജയ്‌യുടെ പ്രസ്താവന ഇരട്ടത്താപ്പെന്ന് അണ്ണാമലൈ വിമർശിച്ചു. വിജയ് ചെന്നൈയിൽ സിബിഎസ്‌ഇ സ്കൂൾ നടത്തുന്നുണ്ടെന്നും വിദ്യാശ്രമം എന്ന സ്കൂളിൽ ഹിന്ദിയും പഠിപ്പിക്കുന്നുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.വിജയ്‌യുടെ സ്കൂളിന്റെ രേഖകളും അണ്ണാമലൈ പുറത്തുവിട്ടു. വിജയ്‌യുടെ മകൻ മൂന്നാം ഭാഷയായി ഫ്രഞ്ച് പഠിക്കുന്നു. മറ്റുള്ളവർ രണ്ട് ഭാഷ മാത്രം പഠിച്ചാൽ മതിയെന്ന് പറയുന്നത്‌ എന്തുകൊണ്ടെന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ ചോദിച്ചു. കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് ഇന്ത്യാ സഖ്യം തെറ്റിദ്ധാരണ പരത്തുന്നുവെന്നും പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഒരിക്കലും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അണ്ണമലൈ പറഞ്ഞു. ഹിന്ദി പഠിക്കാൻ താത്പര്യമില്ലെങ്കിൽ മറ്റേതെങ്കിലും ഭാഷ പഠിക്കാം. വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന രാഷ്ട്രീയം ശരിയല്ലെന്ന് അണ്ണമലൈ പറഞ്ഞു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...