വിക്രമിന്റെ ‘വീര ധീര സൂര’നിലെ പുതിയ ഗാനം പുറത്ത്

മികച്ച ബോക്സോഫീസ് വിജയവും നിരൂപക പ്രശംസയും നേടിയ ‘ചിത്ത’ എന്ന ചിത്രത്തിന് ശേഷം ചിയാൻ വിക്രത്തെ നായകനാക്കി അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര സൂരനി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ആത്തി അടി ആത്തി’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകനായ ജി.വി പ്രകാശ് കുമാറും, സാധികയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.3 മിനുട്ടിനടുത്ത് മാത്രം ദൈർഘ്യമുള്ള ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിവേകാണ്. വിക്രത്തിന്റെ കഥാപാത്രത്തിന്റെയും നായികയുടെയും വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ലിറിക്കൽ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനകം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഗ്രാമ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു വിജിലാന്റി ആക്ഷൻ ത്രില്ലർ ചിത്രമാകും ‘വീര ധീര സൂരൻ’ എന്നാണ് ടീസറുകൾ സൂചിപ്പിക്കുന്നത്.വീര ധീര സൂരൻ : പാർട് 2 എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ചിത്രത്തിന്റെ പ്രീക്വൽ ആയ വീര ധീര സൂരൻ : പാർട്ടി വൺ പിന്നീട് ആവും റിലീസ് ചെയ്യുക. ഒന്നാം ഭാഗത്തിനും മുൻപേ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. ചിത്രത്തിൽ വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ, എസ്.ജെ സൂര്യ, സിദ്ധിഖ്, എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.എച്ച്.ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് തേനി ഈശ്വർ ആണ്. പ്രസന്ന ജി.കെ എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രം മാർച്ച് 27 ന് റിലീസ് ചെയ്യും.

Leave a Reply

spot_img

Related articles

കുറ്റവാളികളോടും, മാഫിയകളോടുമുള്ള സർക്കാരിന്റെ വിട്ടുവീഴ്ചാ മനോഭാവം അവസാനിപ്പിച്ചാൽ അരും കൊലകൾക്ക് അവസാനമാകും: രമേശ് ചെന്നിത്തല

കുറ്റവാളികളോടും, മാഫിയകളോടുമുള്ള സർക്കാരിന്റെ വിട്ടുവീഴ്ചാ മനോഭാവം അവസാനിപ്പിച്ചാൽ അരും കൊലകൾക്ക് അവസാനമാകുമെന്ന് രമേശ് ചെന്നിത്തല. വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട ഫർസാനയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം...

ഫ്ലക്സ് ബോര്‍ഡിലും കൊടിതോരണങ്ങള്‍ ഉപയോഗിക്കുന്നതിലും വിമര്‍ശനവുമായി ഹൈക്കോടതി

ഫ്ലക്സ് ബോര്‍ഡിലും കൊടിതോരണങ്ങള്‍ ഉപയോഗിക്കുന്നതിലും വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി.പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കൂടി...

ഹജ്ജ് യാത്ര: വിമാനയാത്ര നിരക്കിനെതിരായ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നിരക്ക് നിശ്ചയിക്കുന്നത് ന്യൂനപക്ഷകാര്യ മന്ത്രാലയമാണ്, നയപരമായ...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കൂടും

ഇന്ന് മുതല്‍ ഈ മാസം 8 വരെ സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യന്‍ വരെ താപനില ഉയരാമെന്ന് കാലാവസ്ഥ വകുപ്പ്...