ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല; നിയമനടപടികളുമായി സഹകരിക്കുമെന്ന് വിന്‍ സി അലോഷ്യസ് നിയമനടപടികളുമായി സഹകരിക്കുമെന്ന് നടി വിന്‍ സി അലോഷ്യസ്. ഇക്കാര്യം മന്ത്രി എം.ബി രാജേഷിനെ അറിയിച്ചു. വിന്‍ സിയെ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ധീരമായ നിലപാട് സ്വീകരിക്കുന്നവരെ സിനിമ മേഖലയില്‍ ഉള്ളവര്‍ സംരക്ഷിക്കണം.രാസ ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന നിലപാട് ധീരമെന്ന് മന്ത്രി അറിയിച്ചു. ചലച്ചിത്ര മേഖല പൂര്‍ണമായും ഈ നിലപാട് സ്വീകരിക്കണം. ലഹരി പരിശോധനയ്ക്ക് പരിധികളില്ല.സിനിമാ മേഖലയായാലും മറ്റേതു മേഖലയായാലും പരിശോധന കര്‍ശനമാക്കും. സെലിബ്രിറ്റികള്‍ എന്ന പരിഗണനയും ഇല്ല. ലഹരിയെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.അതേസമയം ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി)ക്ക് മുന്നില്‍ വിന്‍ സി അലോഷ്യസ് ഒരു പരാതിയും നല്‍കിയിരുന്നില്ലെന്ന് സൂത്രവാക്യം സിനിമ സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മല്‍ പറഞ്ഞു. സിനിമയുടെ പ്രധാന അണിയറ പ്രവര്‍ത്തകരില്‍ ആര്‍ക്കും ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഒരു ചീഫ് ടെക്‌നീഷ്യന്‍മാരും വിഷയം അറിഞ്ഞിരുന്നില്ലെന്നും സിനിമയെ മോശമായി ബാധിക്കാതിരിക്കാനായിരിക്കാം വിന്‍ സി അപ്പോള്‍ പരാതി ഉന്നയിക്കാതിരുന്നതെന്നും തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും റെജിന്‍ പറഞ്ഞു.പരാതി നല്‍കാതെ എങ്ങനെ പ്രശ്‌നം അറിയുമെന്നായിരുന്നു നിര്‍മാതാവ് ശ്രീകാന്ത് കന്ദ്രഗുലയുടെ പ്രതികരണം. പരാതി ലഭിക്കാതെ എങ്ങനെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. പരാതി ഉയര്‍ന്നപ്പോള്‍ മുതല്‍ വിന്‍ സിയുമായി ബന്ധപ്പെട്ടിരുന്നു.വിന്‍സി യുടെ തുറന്നു പറച്ചിലിനെ സ്വാഗതം ചെയ്യുന്നു. സെറ്റില്‍ ആര്‍ക്കും പ്രശ്‌നത്തെ പറ്റി അറിയില്ലായിരുന്നു. അറിയാമായിരുന്നു എന്ന പരാമര്‍ശത്തില്‍ വിന്‍ സി വ്യക്തത വരുത്തണമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.