കല്യാണദിവസമാണെങ്കിലും സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിച്ച്‌ യുവതി

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് കല്യാണവേഷത്തില്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് ദിവസവും കല്യാണവും ഒരുമിച്ചു വന്നതിനാല്‍ വോട്ട് ചെയ്തിട്ട് മണ്ഡപത്തിലെത്താമെന്ന്‌ നേരത്തെ വിചാരിച്ചിരുന്നുവെന്ന് ഹരിത പറഞ്ഞു.

കല്യാണദിവസം തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആദ്യം വലിയ ടെൻഷനായിരുന്നുവെന്നും പിന്നെ എല്ലാവരും പറഞ്ഞപ്പോള്‍ വോട്ട് ചെയ്തിട്ട് പോകാമെന്ന് കരുതിയെന്നും ഹരിത പറഞ്ഞു.

ആഭരണങ്ങളുള്‍പ്പെടെ അണിഞ്ഞാണ് യുവതി പോളിംഗ് ബൂത്തിലെത്തിയത്. ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി അനൗചിത്യ പരമാണെന്ന് അബിന്‍ വര്‍ക്കി

ആറന്മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സാഹചര്യം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന് അബിന്‍ വര്‍ക്കി എം...

ഗ്രാമീണ മേഖലകളില്‍ എല്‍പിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 25 ദിവസമായി കുറച്ചതായി സുരേഷ് ഗോപി

ഗ്രാമീണ മേഖലകളില്‍ എല്‍പിജി സിലിണ്ടർ റീഫില്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ദിവസമായി കുറച്ചതായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്...

സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി മഴയെത്തും

സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി മഴയെത്തും .വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഉയർന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് മഴ മുന്നറിയിപ്പും...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കട്ടിലിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ വീഴ്ച പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ 

തിരുവന്തപുരം : കഴിഞ്ഞമാസം 28 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 18-ാം വാർഡിൽ കട്ടിലിൽ നിന്നും വീണ 87 വയസുള്ള രോഗി ചികിത്സയിലിരിക്കെ...