ഉപരാഷ്ട്രപതിക്ക് ഹൃദ്യമായ സ്വീകരണം

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൊച്ചി വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം.ഉച്ചയ്ക്ക് രണ്ടുമണിയോടെ എത്തിയ ഉപരാഷ്ട്രപതിയെ സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ജെബി മേത്തർ എം പി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, റൂറൽ എസ്പി കെ.എസ്. സുദർശൻ എന്നിവരും ഗവർണർക്കൊപ്പമുണ്ടായിരുന്നു.സ്വീകരണത്തിനു ശേഷം ഉപരാഷ്ട്രപതി ചങ്ങനാശേരിയിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഹെലികോപ്റ്ററിൽ പുറപ്പെട്ടു. ചങ്ങനാശേരിയിൽ നിന്ന് വൈകിട്ട് എറണാകുളത്ത് ഗവ ഗസ്റ്റ് ഹൗസിൽ എത്തുന്ന ഉപരാഷ്ട്രപതി നാളെ (മാർച്ച് 1) തൃശൂരിലും പത്തനാപുരത്തും പരിപാടികളിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...