‘പൊലീസ് പരാതി വകവെക്കാതിരുന്നത് കൊണ്ടല്ലേ ഒരാള്‍ രണ്ടുപേരെ വെട്ടിക്കൊന്നത്? സസ്‌പെന്‍ഷന്‍ ഒരു ശിക്ഷയേയല്ല’; വീണ്ടും വിമര്‍ശനവുമായി ജി സുധാകരന്‍

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസില്‍ പൊലീസിനേയും ആഭ്യന്തരവകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. കേരള സമൂഹത്തില്‍ അരാജകത്വം പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പൊലീസ് അത് വകവയ്ക്കുന്നില്ലെന്നാണ് സുധാകരന്റെ വിമര്‍ശനം. പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുത്തിട്ട് അതില്‍ വേണ്ടരീതിയില്‍ നടപടിയെടുക്കാത്തതുകൊണ്ടല്ലേ പാലക്കാട്ട് രണ്ടുപേരെ വെട്ടിക്കൊന്നതെന്ന് ജി സുധാകരന്‍ ചോദിച്ചു. ചെയ്യേണ്ട കാര്യം ചെയ്താല്‍ ആര്‍ക്കും നന്നായി ഭരിക്കാന്‍ സാധിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയിലെ പൊതുവേദിയില്‍ വച്ചായിരുന്നു ജി സുധാകരന്റെ വിമര്‍ശനങ്ങള്‍.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...