വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ 3.85 കോടി രൂപയുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളും

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ കൂടുതൽ വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളും. 207 വായ്പകളിലായി 3.85 കോടി രൂപയാണ് എഴുതിത്തള്ളുന്നത്. കേരള ബാങ്ക് ചൂരൽമല, മേപ്പാടി ശാഖകളിലേതാണ് വായ്പകൾ.മരണപ്പെട്ടവർ, വീട് നഷ്ട്ടവർ, ദാനം നഷ്ടപ്പെട്ടവർ, സ്ഥാപനം നഷ്ടപ്പെട്ടവർ, കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടവർ, വഴിയും യാത്ര സൗകര്യവും നഷ്ടപ്പെട്ടവർ ഇങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്നായി 207 വായ്പകളാണ് കേരളം ബാങ്ക് എഴുതി തള്ളുന്നത്.കൂടുതൽ വായ്പകളും അനുവദിക്കും. കുടുംബശ്രീ അംഗങ്ങൾക്കായി രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾ അനുവദിക്കാനും തീരുമാനിച്ചു.കൺസ്യൂമർ, പേഴ്സണൽ വായ്പ പദ്ധതി നടപ്പിലാണ് അനുവദിക്കുക. നേരത്തെ ഒൻപത് വായ്പകളിലായി 6.36 ലക്ഷം രൂപ എഴുതി തള്ളിയിരുന്നു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...