മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. വിഷയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും കേരളത്തിന് ഇതുവരെ ഒരു രൂപ പോലും നല്‍കിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.അമിത് ഷാ ഇത് ആദ്യമായല്ല പാര്‍ലമെന്റിനെയും പൊതു സമൂഹത്തെയും വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി തെറ്റായ പ്രസ്താവന നടത്തുന്നത് ആദ്യമല്ല. ഇല്ലാത്ത കാലാവസ്ഥ മുന്നറിയിപ്പ് പറഞ്ഞു നേരത്തെ തെറ്റിദ്ധരിപ്പിച്ചു. ഓാഗസ്റ്റ് 10 ന് പ്രധാനമന്ത്രി വയനാട്ടില്‍ വന്നു. അന്ന് തന്നെ കേരളം ആവശ്യങ്ങള്‍ ഉന്നയിച്ചു.പിന്നാലെ ഇനം തിരിച്ചു തയ്യാറാക്കി വിശദമായ മെമ്മോറാണ്ടാം നല്‍കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞു 100 ദിവസം ആയി.ഇതിനിടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി.കേരളത്തിന് ഇത് വരെ പ്രത്യേക സഹായം ആയി ഒരു രൂപ പോലും നല്‍കിയില്ല – മുഖ്യമന്ത്രി വ്യക്തമാക്കി.