കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്

കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്.നിലവിൽ രാജ്യത്ത് ശക്തിയേറിയ കാറ്റാണ് അനുഭവപ്പെടുന്നതെന്നും ഇത് മൂലം പൊടി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. കാറ്റ് അനുഭവപ്പെടുന്നതിനാൽ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്‌ച കുറയുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇന്ന് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദ സ്വാധീനം ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്. മിതമായതോ ശക്തമായതോ ആയ വടക്ക് പടിഞ്ഞാറൻ കാറ്റായിരിക്കും ഇത്. ചിലപ്പോൾ ഇതിന് മണിക്കൂറിൽ 25 മുതൽ 60 കിലോമീറ്റർ വരെ വേഗതയുണ്ടാകാം. ഇത് പൊടിക്ക് കാരണമാകും. ഈ കാറ്റ് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയാക്കും. കൂടാതെ കടൽ തിരമാലകൾ ഏഴ് അടിയിൽ കൂടുതൽ ഉയർത്താൻ കാരണമാകും.

Leave a Reply

spot_img

Related articles

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...