ധർമ്മ സന്ദേശ യാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം

ഈ മാസം 7-ന് കാസർകോട് നിന്ന് ആരംഭിച്ച ധർമ്മ സന്ദേശ യാത്രയ്ക്ക് ഉഷ്മള സ്വീകരണം നൽകി അക്ഷര നഗരി. ഇന്ന് രാവിലെ ജില്ലാ അതിർത്തിയായ മുണ്ടക്കയത്ത് എത്തിച്ചേർന്ന ധർമ്മസന്ദേശയാത്രയെ ചോറ്റി മഹാദേവ ക്ഷേത്രത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു.തുടർന്ന് രാവിലെ 9 30 ന് കോട്ടയം ഗാന്ധി സ്ക്വയറിൻ എത്തിച്ചേർന്ന സന്യാസിവര്യന്മാരെഅദ്ധ്യാത്മിക നേതൃത്വവും, ഹിന്ദു സംഘടന നേതാക്കളും, ഭക്ത ജനസമൂഹവും താലപ്പൊലിയുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ശ്രീരംഗം ആഡിറ്റോറിയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു.ഇന്ന് 4 മണിക്ക് തിരുനക്കര ക്ഷേത്ര മൈതാനത്തു വിരാഡ് ഹിന്ദു സംഗമം നടക്കും.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...