എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്സിക്ക് വിടുന്നില്ല; ഹൈക്കോടതി

എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്സിക്ക് വിടുന്നില്ലെന്ന് ഹൈക്കോടതി. നിയമനത്തിന് ലക്ഷങ്ങളാണ് വാങ്ങുന്നതെന്നും സർക്കാർ അഴിമതിക്ക് അവസരമൊരുക്കുകയാണോ എന്നും കോടതി ചോദിച്ചു. കോടതിയലക്ഷ്യ കേസിൽ ഹാജരായ പൊതുവിദ്യാഭ്യാസ ഡയറക്ട‌ർ ഷാനവാസിനോടാണ് ജസ്റ്റിസ് ഡി.കെ.സിങ്ങിൻ്റെ വാക്കാൽ പരാമർശം.പാലക്കാടുള്ള ഒരു എയ്‌ഡഡ് സ്കൂൾ ക്ലോസറിനുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് അതിൻ്റെ നടപടി ക്രമങ്ങൾ നൽകിയിട്ടും പൂർണമായി നടപ്പാക്കിയിട്ടില്ലെന്ന പരാതിയിൽ കോടതി ഇടപെട്ടിരുന്നു.എന്നാൽ കോടതി ഉത്തരവിനെ അനുസരിക്കാത്തത് കൊണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.തുടർന്നായിരുന്നു ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ പരാമർശം.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...