ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫീസില്‍ കയറി ചവിട്ടുകയും തല്ലുകയും ചെയ്യുന്ന ഭാര്യ; സിസിടിവി ദൃശങ്ങൾ വൈറൽ

ഭാര്യ-ഭര്‍ത്തൃ സംഘര്‍ഷങ്ങൾ ഇപ്പോൾ വീടിന് പുറത്തേക്ക് പോയിത്തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫീസില്‍ കയറി സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് തല്ലുകയും ചവിട്ടുകയും ചെയ്യുന്ന ഭാര്യയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഭാര്യയ്ക്കെതിരെ ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് കോടതിയെ സമീപിച്ചു.സെന്തില്‍ നാഥനും സഹപ്രവര്‍ത്തകരുമാണ് ഭാര്യ മീരാമണിക്കെതിരെ കോടതിയെ സമീപിച്ചത്. വീഡിയോയില്‍ മീരാമണി മറ്റ് സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ഭർത്താവ് സെന്തില്‍ നാഥനെയും മറ്റും ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കാണാം. സ്ഥാപനത്തിലെ ചില സ്ത്രീകൾ മീരാമണിയെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും കാണാം. ഇതിനിടെ അവിടെയുണ്ടായിരുന്ന ഫ്ലവര്‍വേസ് അടക്കമുള്ള സാധനങ്ങളെടുത്ത് മീരാമണി മറ്റുള്ളവരുടെ നേരെ എറിയുന്നതും കാണാം. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം സെന്തില്‍ നാഥന്‍റെ സഹപ്രവര്‍ത്തകര്‍ അവരെയും അവരുടെ അമ്മയെയും ഓഫീസിന് വെളിയിലാക്കുന്നതോടെ വീഡിയോയുടെ ആദ്യഭാഗം അവസാവനിക്കുന്നു.രണ്ടാം ഭാഗത്തില്‍ ഭാര്യയ്ക്കെതിരെ പരാതി കൊടുക്കാനെത്തിയ സെന്തില്‍ നാഥന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു. ആദ്യമൊക്കെ കുട്ടിയുടെ ആവകാശത്തിന് വേണ്ടിയായിരുന്നു വഴക്കെന്നും ഇപ്പോൾ പണം ആവശ്യപ്പെട്ടാണ് മീരാമണി തന്നെ ഉപദ്രവിക്കുന്നതെന്നും സെന്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറയുന്നു. ഇപ്പോൾ അവൾക്ക് കുട്ടിയുടെ സംരക്ഷണാവകാശം വേണ്ട മറിച്ച് മാസം 40,000 രൂപയ്ക്ക് വേണ്ടിയാണ് മീരാമണി തന്നെ ഉപദ്രവിക്കുന്നതെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേസ് കൊടുത്തതിന് പിന്നാലെ ഭാര്യയെയും ഭാര്യയുടെ കുടുംബത്തെയും കാണിനില്ലെന്നണ് പോലീസ് പറഞ്ഞതെന്നും തനിക്ക് ജീവനില്‍ ഭയമുണ്ടെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

spot_img

Related articles

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...