ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതം

യുഎസിലെ ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതം. കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാമെന്നും മുന്നറിയിപ്പുണ്ട്. മരുഭൂമിയില്‍ നിന്നുള്ള സാന്റ അന ഉഷ്ണക്കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും ഇത് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടുമെന്നുമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ആശങ്ക.

മണിക്കുറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ ജലസംഭരണികള്‍ വറ്റിയതോടെ ശാന്തസമുദ്രത്തില്‍ നിന്ന് വെള്ളം കൊണ്ടുവന്നാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്.പുക പരക്കുന്നതിനാല്‍ ലക്ഷക്കണക്കിന് പേരെ പ്രദേശത്തു നിന്നും ഒഴിപ്പിക്കുകയാണ്. നിലവില്‍ ഒരു മണിക്കൂറിലധികം മുൻപ് പൊട്ടിപ്പുറപ്പെട്ട ഓട്ടോ ഫയര്‍ എന്നറിയപ്പെടുന്ന അഞ്ച് ഏക്കര്‍ വരെയുള്ള സ്ഥലത്തുണ്ടായ തീപിടുത്തം നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമിക്കുകയാണ്. തെക്കന്‍ കാലിഫോര്‍ണിയയില്‍ ഉടനീളം കാറ്റ് വീശുകയാണ്. അടുത്ത കുറച്ച്‌ ദിവസത്തേക്ക് പുതിയ തീപിടുത്തങ്ങള്‍ അല്ലെങ്കില്‍ പഴയവ പടരാനുള്ള സാധ്യത കൂടുതലായിരിക്കും. പ്രദേശത്ത് കൂടുതല്‍ ചെറിയ തീപിടിത്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ലോസ് ആഞ്ജലസിലെ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് താല്‍കാലിക അഭയം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിലവിലെ സാഹചര്യത്തില്‍ ഭവനക്ഷാമം രൂക്ഷമായികൊണ്ടിരിക്കുകയാണ്.

Leave a Reply

spot_img

Related articles

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

വമ്പൻ പ്രഖ്യാപനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളിപ പര്യടനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങൾ.ഏറ്റവും ഒടുവിലായുള്ള ട്രംപിന്റെ വമ്പൻ പ്രഖ്യാപനം സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്നതാണ്.അമേരിക്കൻ...

‘വിജയാഘോഷം’ എന്ന പേരില്‍ പാക് സൈന്യത്തിന് അഭിനന്ദനം അറിയിച്ച റാലിയില്‍ പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ പ്രകോപന പരമായ പരാമർശം

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ 'വിജയാഘോഷം' എന്ന പേരില്‍ പാക് സൈന്യത്തിന് അഭിനന്ദനം അറിയിച്ച്‌ കറാച്ചിയില്‍ സംഘടിപ്പിച്ച റാലിയില്‍ പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ്...

പാകിസ്ഥാന്‌ ഐക്യദാർഢ്യം അറിയിച്ച് തുർക്കി

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർധിക്കുന്നതിനിടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഫോണിൽ സംസാരിച്ചതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ.പാകിസ്ഥാന്‌ ഐക്യദാർഢ്യം അറിയിച്ചെന്നും തുർക്കി പ്രസിഡന്റ് ഓഫീസ്...

ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ; ലിയോ പതിനാലാമൻ മാർപാപ്പ

141 കോടിയോളം വിശ്വാസികൾ ഉള്ള ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്‌തയെ (69) പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു....