മിൽമ തിരുവനന്തപുരം മേഖലയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം. ഐഎൻടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ എംഡിയായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സമരം. പാൽ വിതരണം തടസപ്പെടുമോ എന്ന് ആശങ്കയുണ്ട്. രാവിലെ ആറു മണി മുതൽ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക്. 58 വയസ്സ് പൂർത്തിയായി സർവീസിൽ നിന്നും വിരമിച്ച ഡോക്ടർ പി മുരളിക്ക് വീണ്ടും മിൽമ എംഡിയായി പുനർനിയമനം നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് ആറ് മണിക്ക് ശേഷം പാൽ വണ്ടികൾ പുറപ്പെട്ടിട്ടില്ല. ഇന്നലെയും ഇന്ന് പുലർച്ചെയുമായി വിതരണം ചെയ്ത പാൽ കടകളിൽ കിട്ടും.