ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കും; പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി പി സരിൻ.

സ്ഥാനാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയമായി ബിജെപിയെ എതിരിടാന്‍ കോണ്‍ഗ്രസ് കേരളത്തില്‍ അശക്തമാണ്.

അശക്തമാക്കിയത് ആരാണെന്ന് തെളിവ് സഹിതം പറഞ്ഞിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു.

വെറുതെയിരിക്കാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല,

ചേർന്നുനിൽക്കേണ്ടത് എവിടെയാണെന്ന കൃത്യമായ ബോധ്യം രൂപപ്പെട്ടുവരുന്നത് ഇടതുപക്ഷമെന്ന് പറയുന്നിടത്തേക്കാണെന്നാണ് മനസാക്ഷി പറയുന്നത്.

കോൺഗ്രസിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും സരിൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ ഉള്ളിലും താൻ ഇടതുപക്ഷത്തായിരുന്നു, പക്ഷെ ആ ഇടതുപക്ഷത്ത് എനിക്ക് സ്ഥാനമില്ല.

യഥാർത്ഥ ഇടതുപക്ഷത്തിന്റെ ഇടയിൽ തന്റെ സ്ഥാനം അന്വേഷിക്കുകയാണ്.

ഇടത് നേതൃത്വത്തോട് താൻ ചോദിക്കുന്നു തനിക്ക് ഒരു ഇടമുണ്ടോ എന്ന്?.

മറുപടിക്കായി കാത്തിരിക്കുകയാണ് എന്നും സരിൻ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...