‘മമ്മൂക്കയുടെ യെസ് ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇങ്ങിനെയാവില്ലായിരുന്നു, KSU കാലത്തെ സഹപ്രവർത്തകന്റെ ചിത്രം വർക്കായതിൽ അഭിമാനം’; ഷാഫി പറമ്പിൽ

ആസിഫ് അലി ചിത്രം രേഖാചിത്രത്തിന്റെ സംവിധായകൻ ജോഫിൻ ടി ചാക്കോയെ പ്രശംസിച്ച് ഷാഫി പറമ്പിൽ എം പി. കെ എസ് യു കാലത്തെ സഹപ്രവർത്തകൻ ജോഫിന്‍റെ സിനിമാ പ്രേമം അടക്കം വിവരിച്ചുകൊണ്ടാണ് ഷാഫി രംഗത്തെത്തിയത്. മമ്മൂട്ടിയുടെ ഒരു വലിയ യെസ് ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇങ്ങിനെയാവില്ലായിരുന്നു എന്ന് അവൻ എപ്പോഴും പറയമായിരുന്നു. 4 വർഷത്തോളം ഉള്ളിൽ കൊണ്ട് നടന്ന കഥ, രേഖാചിത്രമെന്ന സിനിമയായി പുറത്തിറങ്ങി. അവന്റെ ഭാഷയിൽ പറഞ്ഞാൽ ‘വർക്കായി’ എന്ന് സിനിമ കണ്ടയാളുകൾ ഒന്നടങ്കം പറയുമ്പോൾ സന്തോഷം, അഭിമാനം എന്നാണ് ഷാഫി ഫേസ്ബുക്കിൽ കുറിച്ചത്.മുണ്ടൂരിലെ ചാക്കോ മാഷ്ടെ മകന്റെ കണക്കും ഫിസിക്സും കെമിസ്ട്രിയുമൊക്കെ സിനിമയായിരുന്നു. അവനെ പരിചയപ്പെട്ട കെ എസ് യു കാലം മുതലെ അവന്റെ സ്വപ്നം ഒരു സിനിമാ സംവിധായകൻ ആവുക എന്നതായിരുന്നു. തുടക്കക്കാരന് ധൈര്യമായി ആദ്യാവസരം നൽകി മമ്മൂക്ക അവനെ ചേർത്ത് പിടിച്ചപ്പോൾ പിറന്ന പ്രീസ്റ്റിന് ശേഷം അവനോട് ചോദിക്കാൻ തുടങ്ങിയതാണ് അടുത്തത് എപ്പഴാണെന്ന്. ഇതിലും മമ്മുക്കയുടെ ഒരു വലിയ #Yes ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇങ്ങിനെയാവില്ലായിരുന്നു എന്നവൻ എപ്പോഴും പറയും. 4 വർഷത്തോളം അവൻ ഈ കഥ ഉള്ളിൽ കൊണ്ട് നടക്കുന്നു. ഇന്ന് പ്രിയപ്പെട്ട ജോഫിന്റെ രണ്ടാം സിനിമ രേഖാചിത്രം പുറത്തിറങ്ങി, അവന്റെ ഭാഷയിൽ പറഞ്ഞാൽ ‘വർക്കായി’ എന്ന് സിനിമ കണ്ടയാളുകൾ ഒന്നടങ്കം പറയുമ്പോൾ സന്തോഷം ,അഭിമാനം. ആസിഫലിക്കും അനശ്വരക്കും ടീമിനും അഭിനന്ദനങ്ങൾ. അന്നും ഇന്നും അവനെ പിന്തുണക്കുന്ന ആന്റോ ഏട്ടനും (ആന്‍റോ ജോസഫ്) രേഖാചിത്രം നിർമ്മിച്ച വേണു കുന്നപ്പള്ളിക്കും സ്നേഹാഭിവാദ്യങ്ങൾ.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...