സ്‌കൂട്ടറിൽ കാർ ഇടിച്ച് യുവതി മരിച്ചു

സ്‌കൂട്ടറിൽ കാർ ഇടിച്ച് യുവതി മരിച്ചു. കോട്ടയം വേളൂർ കൂരമറ്റത്തിൽ കെ.ആർ.കൃഷ്ണകുമാറിന്റെ ഭാര്യ വൃന്ദ വിജയൻ (33) ആണ് മരിച്ചത്. വേളൂർ ചെമ്പോടിയിൽ പരേതനായ വിജയന്റെയും വിജയമ്മയുടെയും മകളാണ്. ഇന്നലെ 4.35ന് ചാലുകുന്നിനും അറുത്തൂട്ടിക്കും ഇടയിലാണ് അപകടം. താഴത്തങ്ങാടിയിൽനിന്നു ചാലുകുന്നിലേക്ക് സ്കൂട്ടറിൽ വൃന്ദ വരുന്നതിനിടെ എതിരെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് കാർ സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. സ്കൂട്ടർ പൂർണമായും തകർന്നു. വൃന്ദയെ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. റബർ ബോർഡിൽ താൽക്കാലിക ജീവ നക്കാരിയാണ്. മകൻ:ഇഷാൻ കൃഷ്‌ണ (ചിന്മയ വിദ്യാലയ). സംസ്കാരം ഇന്നു 4.30ന് വേളൂർ എസ്എൻഡിപി ശ്മശാനത്തിൽ.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....