വഞ്ചിയൂർ വെടിവെപ്പ്; വീട്ടമ്മയെ മൂന്ന് തവണ വെടിവച്ചെന്ന് ഡോക്ടര്‍

വഞ്ചിയൂരില്‍ വീട്ടമ്മയെ മൂന്ന് തവണ വെടിവച്ചെന്ന് പ്രതിയായ വനിത ഡോക്ടര്‍.

തെളിവെടുപ്പിലാണ് ഡോക്ടർ വിശദമായി കാര്യങ്ങൾ പറഞ്ഞത്. അതേസമയം വനിത ഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ വെടിയേറ്റ വീട്ടമ്മയുടെ ഭര്‍ത്താവ് സുജിത്തിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

കൊറിയര്‍ നല്‍കാനെന്ന വ്യാജേനെയെത്തിയാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍, വഞ്ചിയൂരിലെ വീട്ടമ്മ ഷിനിയെ വെടിവച്ചത്. തെളിവെടുപ്പിനെത്തിയപ്പോള്‍ പതര്‍ച്ചയോ മടിയോ ഇല്ലാതെ ഡോക്ടര്‍ നടന്നതെല്ലാം വിശദീകരിച്ചു.

സംഭവ ദിവസം കോളിങ് ബെല്ലടിച്ചപ്പോള്‍ വാതില്‍തുറന്നത് ഷിനിയുടെ ഭര്‍തൃപിതാവാണ്. തെളിവെടുപ്പിനിടെ അദേഹം എത്തിയപ്പോളും വനിത ഡോക്ടര്‍ പതറിയില്ല.

വെടിവച്ച എയര്‍ഗണ്‍ കണ്ടെടുക്കാനായി നാളെ ഡോക്ടറുടെ കൊല്ലത്തെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തും. അതേസമയം വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ചതിച്ചതാണ് വെടിവയ്ക്കാന്‍ കാരണമെന്നാണ് ഡോക്ടറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സുജിത്തിനെതിരെയെടുത്ത കേസിൽ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നടപടി തുടങ്ങി.

Leave a Reply

spot_img

Related articles

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു; ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു. മരണം ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ പെരു ള്ളി പുത്തന്‍പറമ്ബില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ്(34) മരിച്ചത്. സംഭവത്തില്‍...

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ അറസ്‌റ്റില്‍

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ ഭിന്നശേഷി ദിനത്തില്‍ അറസ്‌റ്റിലായി. ചെങ്ങന്നൂര്‍ ചെറിയനാട്‌ മാമ്ബ്ര ഇടമുറി കിഴക്കതില്‍ രഞ്‌ജിത (27)യെയാണ്‌ നൂറനാട്‌ സി.ഐ എസ്‌.ശ്രീകുമാറിന്റെ...

13കാരിക്കു നേരേ ലൈംഗികാതിക്രമം; വാൻ ഡ്രൈവർ അറസ്റ്റിൽ

ആലപ്പുഴ ചേർത്തലയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വാൻ ഡ്രൈവർ അറസ്റ്റിൽ. വിദ്യാര്‍ഥികളെ കയറ്റുന്ന സ്വകാര്യ മിനിബസ് ഡ്രൈവറാണ് പ്രതി....

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ...