സ്വിഫ്‌റ്റ് ബസും ലോറിയും ഉരസി യുവതിയുടെ കൈ അറ്റു

കോട്ടയത്ത് കാരിത്താസിനു സമീപം കെഎസ്ആർടിസി ബസിൽ ലോറി ഉരസി യുവതിയുടെ കൈ അറ്റു. ബസിൽ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനി ശ്രീജയുടെ (46) വലതുകൈയാണ് മുട്ടിനു താഴെവച്ച് അറ്റുപോയത്. എംസി റോഡിൽ കാരിത്താസ് മാതാ ആശുപ്രതിക്കു സമീപം ഇന്നലെ രാത്രി 11നാണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തുനിന്നു ഏറ്റുമാനൂർ ഭാഗത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസും എതിരെ ഗ്യാസുമായി വന്ന ലോറിയുമാണ് ഉരസിയത്.
ബസിന്റെ ജനാലയിൽനിന്നു പുറത്തേക്ക് തള്ളിനിന്ന ശ്രീജയു ടെ കൈയറ്റു റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതിയെ സഹയാത്രികർ ഉൾപ്പെടെ ആംബുലൻസിൽ മെഡിക്കൽകോളജ്ആശുപത്രിയിൽ എത്തിച്ചു. അറ്റുപോയ കൈ പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിലേക്കു കൊണ്ടുവന്നത്.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...