സ്വകാര്യ സ്കൂളിൽ കുട്ടിയെ സൂചി ഉപയോഗിച്ച് കുത്തി; പ്രവാസി യുവതി അറസ്റ്റിൽ

സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്ന് സ്കൂൾ ജീവനക്കാരിയായ സിറിയൻ പ്രവാസി യുവതിയെ അറസ്റ്റ് ചെയ്തു.

കുവൈത്തിൽ സ്വകാര്യ സ്കൂളിലാണ് സംഭവം ഉണ്ടായത്. സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി.

ഇതിനെ തുടർന്ന്, സ്വകാര്യ സ്‌കൂളിൽ അനൗദ്യോഗികമായി ജോലി ചെയ്യുന്ന 24 കാരിയെയാണ് കസ്റ്റഡയിൽ എടുത്തത്.

ക്ലാസിൽ കുട്ടികളെ നിയന്ത്രിക്കാനുള്ള പരിശ്രമത്തിനിടയാണ് മകനെ സൂചി കൊണ്ട് കുത്തിയതെന്ന് രക്ഷിതാവിന്റെ പരാതിയിൽ പറയുന്നു.

മെഡിക്കൽ സൂചി ഉപയോഗിച്ച് യുവതി മകനെ കുത്തുകയും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.

സ്കൂളിലെത്തി അധികൃതർ തിരിച്ചറിയൽ പേപ്പറുകൾ പരിശോധിച്ചപ്പോഴാണ് അനധികൃതമായാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയത്.

യുവതിയോട് ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ച ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ വിഭാഗത്തിനും ജുവനൈൽ പൊലീസ് വകുപ്പിനും കൈമാറി. പിന്നീട് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...