വനിത ടി20: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ജയം തേടി ഇന്ത്യ

അന്താരാഷ്ട്ര വനിത ട്വന്റി ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇന്ന് രണ്ടാം ജയം തേടിയിറങ്ങുന്നു. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് പരമ്പരയിലെ രണ്ടാം മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യമാച്ചില്‍ 49 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് മൈതാനം വിടേണ്ടി വന്ന ഹര്‍മന്‍പ്രീത് കൗറിന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കകളാണ് ഇന്ത്യന്‍ ആരാധകര്‍ പങ്കുവെക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിങ് സമയത്തിന്റെ വലിയൊരു ഭാഗവും താരം മൈതാനത്തുണ്ടായിരുന്നില്ല. മാത്രമല്ല പരിശീലന സമയത്തും ഫിറ്റ് അല്ലെന്ന തരത്തിലുള്ളതായിരുന്നു ഹര്‍മ്മന്‍ പ്രീത് കൗറിന്റെ നീക്കങ്ങള്‍. താരത്തിന് പരിക്കേറ്റെന്ന കാര്യം ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും മെഡിക്കല്‍ ടീം ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന വിവരം മറ്റു ടീം അംഗങ്ങള്‍ വഴി പുറത്തെത്തിയിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹര്‍മന്‍പ്രീത് ഫിറ്റായിരിക്കുമെന്ന പ്രതീക്ഷയും സഹതാരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...