ഇന്നലെ ഉണ്ടായത് ഒറ്റപ്പെട്ട സംഭവം; സ്വാഭാവിക പ്രതികരണമെന്ന് വി ശിവൻകുട്ടി

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാടകവീട്ടിൽ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി.ഇന്നലെ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണ്. ജനകൂട്ടത്തിൻ്റെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായത്.അവിടെ തടിച്ചു കൂടിയിരുന്ന ജനക്കൂട്ടത്തെ ശാന്തരാക്കിയ ശേഷം വേണമായിരുന്നു ഇഡി ഉദ്യോഗസ്ഥരെ പുറത്തേക്ക് ഇറക്കേണ്ടിയിരുന്നത്. പോലീസ് ആണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടിയിരുന്നത്. പിന്നീട് സർക്കാരിൻ്റെ നിർദ്ദേശ പ്രകാരമാണ് പാർട്ടി ഓഫീസ് റെയ്ഡ് ചെയ്യാൻ പോലീസ് എത്തിയത്. പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത് നിരപരാധികളെ പിടിച്ചു സിപിഎമ്മിനെ തകർക്കാമെന്ന് ആരും കരുതേണ്ടന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...

ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി’; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിലൂടെ...

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പില്‍

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി...