യോഗ ക്ഷേമസഭ ഭക്തജനങ്ങളുടെ വികാരത്തിനൊപ്പം: അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്

ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ആചാരവും അനുഷ്ഠാനവും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കണമെന്ന ഭക്തജനങ്ങളുടെ വികാരത്തിനൊപ്പമാണ് എന്നും യോഗ ക്ഷേമസഭ എന്ന് സംസ്ഥാന പ്രസിഡൻറ് അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട്.അത് ലംഘിക്കുന്നതിന് പരോക്ഷമായി കൂട്ടുനിന്നവർ പരസ്യമായി തെറ്റ് സമ്മതിച്ച് അയ്യപ്പസ്വാമിക്ക് പ്രായശ്ചിത്തം ചെയ്യണം.നൈഷ്ഠിക ബ്രഹ്മചാരി ആണ് ശബരിമല ധർമ്മശാസ്താവ്. ഓരോ പ്രതിഷ്ഠക്കും പ്രാണനേകുന്നത് ചില അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട്. അത് ലംഘിക്കപ്പെടുന്നത് ഈശ്വര പൂജ ചെയ്യുന്നവർക്ക് ഒരിക്കലും അംഗീകരിക്കാൻ ആവില്ല.

ആചാരങ്ങൾ തകർക്കാൻ ശ്രമിക്കുമ്പോൾ അതീവ സങ്കടത്തോടെ എതിർത്ത ഈശ്വര ദാസന്മാരായ പൂജാരിമാരെ അടച്ചാക്ഷേപിക്കുന്നതിനും കേരളം സാക്ഷിയായതാണ്. നിന്ദ്യമായ വാക്കുകളിൽ വ്രണപ്പെട്ടപ്പോഴും ഭക്തജനങ്ങൾക്കൊപ്പം അടിയുറച്ചു നിൽനിൽക്കുകയാണ് ചെയ്തത്.കേവലം രാഷ്ട്രീയമല്ല.മറിച്ച് ഈശ്വരഹിതം അണുവിട തെറ്റാതെ പാലിക്കണം എന്നതാണ് സഭയുടെ ആഗ്രഹം.ശബരിമലയും ഗുരുവായൂരും ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലെയും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിനായി അടിയന്തരമായി നിയമനിർമ്മാണം നടത്തണം.ഇതിനാവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണം. ഇക്കാര്യത്തിൽ കേന്ദ്ര കേരള സർക്കാരുകൾ സത്വര ശ്രദ്ധ പതിപ്പിക്കണം.നാമജപ ഘോഷയാത്ര ഉൾപ്പെടെ അയ്യപ്പഭക്തർക്കെതിരെ എടുത്ത കേസുകൾ എല്ലാം പിൻവലിക്കുന്നതിനും തയ്യാറാകണം. എങ്കിൽ മാത്രമേ ഭക്തർക്ക് ഒപ്പമാണ് ഭരണകൂടം എന്ന് നാടിനു ബോധ്യപ്പെടും. ഇക്കാര്യത്തിൽ ഒട്ടും കാലവിളമ്പമില്ലാതെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുന്നു

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...