കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപാലം മാമ്പിലാട് മലയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി.കുറ്റ്യാടി കള്ളാട് പഞ്ചാരപറമ്പത്ത് പരേതനായ രാജൻ്റെയും ചന്ദ്രിയുടെയും മകൻ അജേഷ് (35), പേരാമ്പ്ര കുയിമ്പിൽ തച്ചർകണ്ടി ശരണ്യ (28) എന്നിവരെയാണു മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവുമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ മുതൽ ശരണ്യയെ കാണാതായതായി ഭർത്താവ് രജീഷ് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

